ശ്രീനഗർ: ജമ്മു കശ്മീർ ഗവർണ്ണർ സത്യപാൽ മാലിക്കുമായി കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ കൂടിക്കാഴ്ച നടത്തി. നിയന്ത്രണരേഖയിലെ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
തുടർന്ന് നിർമ്മലാ സീതാരാമനും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും ചേർന്ന് ബൽബിർ ഫോർവേഡ് പോസ്റ്റും സന്ദർശിച്ചു. 28 കാലാൾപ്പടകളുടെ സേനയുമായി നിർമ്മല സീതാരാമൻ ആശയവിനിമയവും നടത്തി.
ബൽബിർ ഫോർവേഡ് പോസ്റ്റ് സന്ദർശിക്കുന്ന ആദ്യത്തെ പ്രതിരോധമന്ത്രി കൂടിയാണ് നിർമ്മല സീതാരാമൻ.