സതാംപ്ടൺ: സതാംപ്ടൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 60 റൺസിന്റെ തോൽവി. 245 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 184 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി 58 റൺസെടുത്ത നായകൻ വിരാട് കോഹ്ലിയും 51 റൺസെടുത്ത അജിങ്ക്യ രഹാനെയും മാത്രമാണ് ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
27 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 271 റൺസിന് പുറത്തായി. 69 റൺസ് എടുത്ത ജോസ് ബട്ലറാണ് ടോപ് സ്കോറർ. സാം കുറൻ 46 റൺസ് എടുത്തു.
ജയത്തോടെ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-1 ന് സ്വന്തമാക്കി.