സതാംപ്ടൺ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ നായകൻ അലിസ്റ്റർ കുക്ക് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തോടെ കുക്ക് പാഡഴിക്കും. സമീപകാലത്തെ മോശം ഫോമിനെ തുടർന്നാണ് വിരമിക്കൽ പ്രഖ്യാപനം.
2006 ൽ ഇന്ത്യയ്ക്കെതിരെ നാഗ്പൂരിലാണ് കുക്ക് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 160 ടെസ്റ്റിൽ നിന്നും 32 സെഞ്ചുറിയടക്കം 12,254 റൺസ് അലിസ്റ്റർ കുക്ക് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത ബാറ്റ്സ്മാൻ എന്ന ഖ്യാതിയോടെയാണ് കുക്കിന്റെ വിരമിക്കൽ.