നാഗ്പൂർ : സ്വവർഗ്ഗ ലൈംഗികത കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ആർ.എസ്.എസ് . എന്നാൽ സ്വവർഗ ലൈംഗികതയെ പിന്തുണയ്ക്കുന്നില്ലെന്നും അത് പ്രകൃതിക്ക് അനുസൃതമല്ലെന്നും ആർ.എസ്.എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് അരുൺകുമാർ പ്രസ്താവനയിൽ അറിയിച്ചു.
സ്വവർഗ്ഗ ലൈംഗികത കുറ്റമാണെന്ന് ആർ.എസ്.എസ് കരുതുന്നില്ല. എന്നാൽ അത് പ്രകൃതിക്ക് അനുസരിച്ചുള്ളതല്ല എന്ന നിലപാടിൽ മാറ്റമില്ലെന്നും ആർ.എസ്.എസ് വ്യക്തമാക്കി. സ്വവർഗ്ഗ ലൈംഗികത ക്രിമിനൽ കുറ്റമാണെന്ന ആർട്ടിക്കിൾ 377 റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഇന്നാണ് ഉത്തരവിട്ടത്.
സ്വവർഗ്ഗ ലൈംഗിത ക്രിമിനൽ കുറ്റമാണെന്ന് കരുതുന്നില്ലെന്ന് ആർ.എസ്.എസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.