ന്യൂഡല്‍ഹി : റെഡ് ഫോര്ട്ടിന് സമീപത്ത് നിന്നും സംശയകരമായ സാഹചര്യത്തില്‍ രണ്ട് ഐഎസ് ഭീകരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
പര്‍വേസ്, ജംഷെദ് എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ നിന്നും ആയുധങ്ങൾ വാങ്ങി കശ്മീരിലേക്ക് മടങ്ങുന്ന വഴിയിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ഭീകരപ്രവർത്തനങ്ങൾക്കായുള്ള ആയുധങ്ങളാണിതെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
ഡല്‍ഹി റെഡ് ഫോര്ട്ടിന് സമീപത്തുള്ള ജമാ മസ്ജിദ് ബസ് സ്റ്റേഷനില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വ്യക്തമാക്കി.
രണ്ട് പിസ്റ്റള്‍, പത്ത് കാട്രിഡ്ജ്, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.