ഓവൽ : ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ 6 വിക്കറ്റിന് 176 റൺസ് എന്ന നിലയിലാണ്. വിരാട് കോഹ്‍ലി 49 ഉം ലൊകേഷ് രാഹുലും, പുജാരയും 37 റൺസ് വീതവുമെടുത്ത് പുറത്തായി.
25 റൺസ് എടുത്ത ഹനുമ വിഹാരിയും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 332 റൺസിൽ അവസാനിച്ചിരുന്നു. ബട്‍ലർ 89 ഉം ബ്രോഡ് 38 ഉം റൺസ് എടുത്തു. രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്‌ത്തി.















