പത്തനംതിട്ട : പ്രളയത്തിൽ നശിക്കപ്പെട്ട പമ്പയിലെ ത്രിവേണി സംഗമം കേന്ദ്ര ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം സന്ദർശിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തകയും ചെയ്തു. പ്രളയം നാശം വിതച്ച പമ്പയിലെ ത്രിവേണിയുടെ പുനർനിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്നും. അതിനായി ഉടൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം.
പമ്പയെ സംരക്ഷിക്കുന്നതിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുവേണ്ടി ശ്രമിക്കുമെന്നും കണ്ണന്താനം പമ്പയില്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ജനറൽ സെക്രട്ടറി ഷാജി ആർ നായർ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.