പത്തനംതിട്ട: പമ്പാ നദിയിലെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് മുന്നറിയിപ്പില്ലാതെ എന്നതിന് കൂടുതല്‍ തെളിവുകള്‍. റാന്നിയിലെ റോഡുകളില്‍ വെള്ളം കയറിയ ശേഷമാണ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്കാന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതെന്ന് വ്യക്തം. മുന്നറിയിപ്പ് നല്കിയ റാന്നി സ്വദേശിയായ മൈക്ക് സെറ്റ് ഉടമയുടെ സംഭാഷണം ജനം ടിവിക്ക്.
പമ്പാ തീരത്ത് പ്രളയമുണ്ടാകും മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന സര്‍ക്കാര്‍ വാദം കളവെന്ന് തെളിയിക്കുന്നതാണ് റാന്നിയിലെ മൈക്ക് സെറ്റ് ഉടമ പ്രസാദിന്റെ വെളിപ്പെടുത്തല്‍.പ്രളയമുണ്ടായ 15 ന് പുലര്‍ച്ചെയാണ് പമ്പാ തീരവാസികള്‍ക്ക് മുന്നറിയിപ്പ് ലഭിക്കുന്നത്.എന്നാല്‍ അതിന് മുമ്പ് തന്നെ വെള്ളം ഇരച്ചുകയറുകയും വീടുകള്‍ ഒറ്റപ്പെടുകയും ചെയ്തു.മുന്നറിയിപ്പിന് പോയ അനൗണ്‍മെന്റ് വാഹനവും വെള്ളക്കെട്ടില്‍ അകപ്പെട്ടെന്ന് പ്രസാദ് പറയുന്നു.
https://www.youtube.com/watch?v=1CQzM_OUv4w
എട്ട് അണക്കെട്ടുകളുള്ള പത്തനംതിട്ടയില്‍ കഴിഞ്ഞ മാസം 14ന് വൈകിട്ടാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. ഓറഞ്ച് അലര്‍ട്ട് നല്കി 15 മിനിട്ടിന് ശേഷം റെഡ് അലര്‍ട്ട് നല്കി, അതിജാഗ്രതാ നിര്‍ദ്ദേശം നല്കി. ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ 24 മണിക്കൂര്‍ സമയം നല്‍കണമെന്ന ചട്ടവും ഇതിനിടെ സര്‍ക്കാര്‍ അട്ടിമറിച്ചു.
വൃഷ്ടി പ്രദേശത്തെ മഴയ്ക്കനുസരിച്ച് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര പിഴവ് സംഭവിച്ചു. ഇതിനൊപ്പം ജലവിഭവ വൈദ്യുതി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും കൂടിയായതോടെ രണ്ട് ജില്ലകള്‍ നേരിട്ടത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം.