ന്യൂഡൽഹി : സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട നീരവ് മോഡിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ കോൺഗ്രസുകാരൻ . സാമൂഹ്യ പ്രവർത്തകനും മുൻ കോൺഗ്രസുകാരനുമായ ഷെഹസാദ് പൂനെവാലയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
നീരവ് മോഡിക്ക് ലോൺ ലഭിച്ച കാലത്ത് രാഹുൽ ഗാന്ധി നീരവ് മോഡിയുടെ മദ്യസത്കാരത്തിൽ പങ്കെടുത്തതിന് സാക്ഷിയാണ് .2013 സെപ്റ്റംബറിലായിരുന്നു അത്. സത്യം തെളിയിക്കാൻ നുണപരിശോധനക്ക് തയ്യാറാണെന്നും പൂനെവാല പറഞ്ഞു. അതേസമയം രാഹുൽ നുണപരിശോധനക്ക് തയ്യാറാണോ എന്നും പൂനെവാല വെല്ലുവിളിച്ചു.
വിവാഹ സത്കാരത്തിന്റെ ഭാഗമായുള്ള മദ്യ സത്കാരത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്. ഇമ്പീരിയൽ ഹോട്ടലിലായിരുന്നു ചടങ്ങെന്നും പൂനെവാല പറഞ്ഞു. വിജയ് മല്യയും കോൺഗ്രസുമായുള്ള ബന്ധത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന്റെ പിന്നാലെ വന്ന പൂനെവാലയുടെ പ്രസ്താവന കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
വിജയ് മല്യയുടെ കിംഗ് ഫിഷർ എയർലൈൻസിന് യുപിഎ സർക്കാർ സൗജന്യവും സഹായങ്ങളും കൊടുത്തിരുന്നതായ വാർത്തകളും തെളിവുകളും നേരത്തെ പുറത്തുവന്നിരുന്നു.