തിരുവനന്തപുരം ; ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന വി എസ് അച്ച്യുതാന്ദന്റെ അഭിപ്രായത്തെ തള്ളി ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്ന നിലയിലായിരുന്നു വടക്കാഞ്ചേരിയുടെ പ്രവർത്തനമെന്നും,അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നുമാണ് കെ കെ ശൈലജയുടെ അഭിപ്രായം.
ശരിതെറ്റുകൾ ശാസ്ത്രീയമായി പരിശോധിച്ച് വേണം അറസ്റ്റ് ചെയ്യാനെന്നും,അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്നുവെന്നുമാണ് വിഎസ് പറഞ്ഞത്.
എലിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നൽകുന്ന ഗുളികകൾ ജനങ്ങൾ കഴിക്കരുതെന്നും,ആരോഗ്യ വകുപ്പിന്റെ നിർദേശത്തിനു എന്ത് ആധികാരികതയാണുള്ളതെന്നും വടക്കാഞ്ചേരി സമൂഹമാദ്ധ്യമങ്ങളിൽ ആഹ്വാനം നടത്തിയിരുന്നു.