കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ബ്ലാസ്റ്റേഴ്സിന്റെ മുൻ ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ ടെൻഡുൽക്കർ ഇല്ല എന്നതാണ ് പ്രൊമോയുടെ ഏറ്റവും വലിയ പ്രത്യേകത.
ബ്ലാസ്റ്റേഴ്സ് വെറുമൊരു ടീം മാത്രമല്ല, അതൊരു വികാരമാണ്. കേരള ഫാൻസ് ടീമിലെ പന്ത്രണ്ടാമനാകാൻ തയ്യാറെടുക്കൂ. എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് താരങ്ങളായ, സികെ വിനീത്, സന്തേശ് ജിങ്കൻ, അനസ്, നെഗി, തുടങ്ങിയവർ പ്രൊമോയിലെത്തുന്നുണ്ട്.
അഞ്ചാം സീസണിലേക്ക് കടക്കുന്ന ഐഎസ്എല്ലിൽ ഇതാദ്യമായാണ് സച്ചിനില്ലാതെ ബ്ലാസ്റ്റേഴ്സ് പ്രൊമോ വീഡിയോ ഇറക്കുന്നത്. കഴിഞ്ഞ ദിവസമാണ് തന്റെ കൈവശമുണ്ടായിരുന്ന 20 ശതമാനം ഓഹരികൾ സച്ചിൻ വിറ്റത്. ടീമിന്റെ ഉടമസ്ഥതയിൽ നിന്ന് മാറിയെങ്കിലും ടീമിനൊപ്പമുണ്ടാകുമെന്ന് സച്ചിൻ പറഞ്ഞിരുന്നു.















