തിരുവനന്തപുരം ; ക്ഷേത്ര പുനരുദ്ധാരണത്തിന്റെ പേരിൽ ദേവസ്വം ബോർഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിരിച്ചെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്.
എല്ലാ ജീവനക്കാരും ഒരുമാസത്തെ ശമ്പളം നിർബന്ധമായും നൽകണമെന്ന ഉത്തരവാണ് ദേവസ്വം ബോർഡിന്റേത്.ബോർഡ് തീരുമാനത്തിനെതിരെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു.വിസമ്മത പത്രം നൽകാനും അവസരമില്ലാത്ത പശ്ചാത്തലത്തിലാണിത്.
പമ്പ ത്രിവേണിയിലേതുൾപ്പെടെ ദേവസ്വം ബോർഡിനുണ്ടായ നാശ നഷ്ടങ്ങൾക്ക് സർക്കാർ സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് ബോർഡിന്റെ നടപടി