ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്‍റിൽ ഇന്ത്യ ആദ്യ മത്സരത്തിൽ ഇന്ന് ഹോങ്കോങിനെ നേരിടും. നായകൻ വിരാട് കോഹ്‍ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുക. ഏകദിനത്തിൽ മികച്ച ഫോമിൽ തുടരുന്ന ടീം ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ ഹോങ്കോങ്ങിനാകുമെന്ന് കരുതുന്നില്ല.
നാളെ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
അതേസമയം, നിർണായക മത്സരത്തിൽ അഫ്‍ഗാനിസ്ഥാനോട് തോറ്റ ശ്രീലങ്ക ടൂർണമെന്‍റിൽ നിന്നും പുറത്തായി. 91 റൺസിനായിരുന്നു ശ്രീലങ്കയുടെ തോൽവി. 250 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 158 റൺസിന് പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് 137 റൺസിനാണ് ശ്രീലങ്ക തോറ്റത്.















