ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്‍ക്ക് തകർപ്പൻ ജയം. പാകിസ്ഥാൻ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 29 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 52 റൺസെടുത്ത രോഹിത്ത് ശർമ്മയുടേയും 46 റൺസെടുത്ത ശിഖർ ധവാന്‍റേയും വിക്കറ്റുകളാണ് ഇന്ത്യയ്‍ക്ക് നഷ്ടമായത്.
അമ്പാട്ടി റായിഡുവും ദിനേശ് കാർത്തിക്കും 31 റൺസ് വീതം എടുത്ത് പുറത്താകാതെ നിന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് 43.1 ഓവറിൽ 162 റൺസെടുക്കാനെ സാധിച്ചുള്ളൂ. 162 റൺസിന് ഔൾ ഔട്ടായ പാക് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത് മൂന്ന് വിക്കറ്റ് വീതം നേടിയ ഭുവനേശ്വർ കുമാറും കേദാർ ജാദവുമാണ്.
കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനോടേറ്റ തോൽവിയ്‌ക്ക് ഇന്ത്യയുടെ പകരം വീട്ടൽ കൂടിയായി ഈ ജയം.















