ന്യൂഡൽഹി: ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ഭാരോദ്വഹനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് സൈഖോം മീരാഭായ് ചാനുവും അര്‍ഹരായി.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ മലയാളി താരം ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. ജക്കാർത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും ജിൻസൺ സ്വന്തമാക്കിയിരുന്നു.
കായികരംഗത്തെ സമഗ്ര സംഭവാനക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരത്തിന് മലയാളി ഒളിമ്പ്യന്‍ ബോബി അലോഷ്യസ് അർഹനായി. ഹൈജമ്പില്‍ ദേശീയ റെക്കോഡ് കുറിച്ച താരമാണ് ബോബി.
റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് അവാർഡുകൾക്ക് ശുപാര്‍ശ ചെയ്തത്.