ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തില്‍ ലൈംഗിക കുറ്റവാളികളുടെ വിവരങ്ങളുള്‍പ്പെടുത്തി ദേശീയ രജിസ്ട്രി പുറത്തിറക്കി. കുറ്റവാളികളുടെ പേര്, ഫോട്ടോ, വിലാസം, വിരലടയാളം, ഡിഎന്‍എ സാമ്പിള്‍, തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ എന്നിവയാണ് രജിസ്റ്ററിലുള്ളത്.
ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ കുറിച്ചുള്ള വിശദാംശങ്ങളാണ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുക. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോക്കും ആഭ്യന്തര മന്ത്രാലയത്തിനുമാണ് രജിസ്റ്ററിലെ വിവരങ്ങള്‍ പുതുക്കേണ്ട ചുമതല. നിയമവാഹകര്‍, തൊഴില്‍ ദാതാക്കള്‍, അന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ക്ക് ഇതിനുള്ളിലെ വിവരങ്ങള്‍ ലഭ്യമാക്കും.
നാലര ലക്ഷത്തോളം കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രജിസ്റ്ററില്‍ ഉണ്ട്. രാജ്യത്തുടനീളമുള്ള ജയിലുകളില്‍ നിന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. ഇന്ത്യയ്ക്കു പുറമെ കാനഡ, ഐസ്ലന്ഡ്, അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നീ രാജ്യങ്ങളിലും ഇത്തരത്തിലുള്ള രജിസ്റ്ററുകളുണ്ട്