കൊച്ചി ; സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന സർക്കാർ നടപടി ശരിയല്ലെന്ന് നടൻ ജോയ്മാത്യു . കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് ജോയ്മാത്യു അടക്കമുള്ളവർക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് പ്രതികരണം .
ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയിരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മിഠായിതെരുവില്‍ പ്രകടനം നടത്തിയതിനാണ് നടന് ജോയ്മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തത് .നിരോധനമുള്ള സ്ഥലത്ത് പ്രകടനം നടത്തല്‍, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍, സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ഉൾപ്പെടുത്തിയാണ് കേസ് .
ഈ മാസം 12നാണ് ജോയ്മാത്യവിന്റെ നേതൃത്വത്തില്‍ സിനിമസാംസ്കാരിക പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം അറിയിച്ച് പകടനം നടത്തിയത്. മിഠായിതെരുവ് നവീകരണത്തിന് ശേഷം കോഴിക്കോട് കോര്‍പ്പറേഷനാണ് പൊതുപരിപാടികള്‍ക്കും, പ്രകടനങ്ങള്‍ക്കും നിരോധനമേർപ്പെടുത്തിയത്