ദുബായ് : ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും.ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഇന്ന് വിജയിക്കുന്ന ടീമിന് ഫൈനലില്‍ സ്ഥാനമുറപ്പിക്കും.
ബംഗ്ലാദേശിനെതിരായി കളിച്ച അതേ ടീമാണ് ഇന്ത്യ ഇറക്കുന്നത്.പാകിസ്ഥാൻ ടീമിൽ ഇത്തവണ മുഹമ്മദ് ആമിറും,ഷദാബ് ഖാനും ഉൾപ്പെട്ടിട്ടുണ്ട്.ഹാരിസ് സുഹൈൽ,ഉസ്മാൻ ഖാൻ എന്നിവരെ ഒഴിവാക്കി.
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെയും,പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെയുമാണ് പരാജയപ്പെടുത്തിയത്.പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്കായിരുന്നു വിജയം.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും.















