ദുബായ്: പാകിസ്ഥാനെതിരെ മികച്ച വിജയവുമായി ഇന്ത്യ ഏഷ്യകപ്പ് ഫൈനലില്‍. ഒമ്പത് വിക്കറ്റിനാണ് പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാന് ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം 63 പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു.
ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ എന്നിവരുടെ സെഞ്ചുറിക്കരുത്തിലായിരുന്നു ഈ തകര്‍പ്പന്‍ ജയം. ഏകദിനത്തിലെ 15ാം സെഞ്ചുറി തികച്ച ധവാന് 100 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്സും സഹിതം 114 റണ്‍സെടുത്ത് റണ്ണൗട്ടായി. എന്നാല്‍ 19ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ രോഹിത് 119 പന്തില്‍ നാല് സിക്സും ഏഴ് ബൗണ്ടറിയും സഹിതം പുറത്താകാതെ 111 റണ്‍സെടുത്തു. 12 റണ്‍സെടുത്ത അമ്പാട്ടി റായുഡുവും രോഹിതിനൊപ്പം പുറത്താകാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണെടുത്തത്. പാക്കിസ്ഥാന്റെ തുടക്കം മോശമായിരുന്നെങ്കിലും ഷൊയബ് മാലിക്കിന്റെ (78) അര്‍ധ സെഞ്ചുറി പ്രകടനമാണ് അവരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.