ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഫൈനൽ ബർത്ത് ഉറപ്പിച്ചതിനാൽ ഇന്ത്യൻ നിരയിൽ യുവതാരങ്ങളെ പരീക്ഷിച്ചേക്കും.
ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിന് ദുബായിലാണ് മത്സരം. സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ഫൈനൽ ബർത്ത് ലക്ഷ്യമിട്ട് പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ന് ഏറ്റുമുട്ടും.
ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ഹോങ്കോങ്ങിനെതിരെ അൽപ്പം വിറച്ചെങ്കിലും പിന്നീടങ്ങോട്ടുള്ള ജയങ്ങളെല്ലാം ആധികാരികമായിരുന്നു. പാകിസ്ഥാനെ രണ്ട് വട്ടവും ബംഗ്ലാദേശിനെ ഒരു വട്ടവും പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ കുതിപ്പ്.