ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ എംഎസ് ധോണി ഇന്ത്യയെ നയിക്കും. നായകൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ധോണി വീണ്ടും നായകനാകുന്നത്. ധോണിയുടെ നായകനായുള്ള 200-ാം ഏകദിന മത്സരമാണിത്.
696 ദിവസങ്ങൾക്ക് ശേഷമാണ് ധോണി ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. ടീം ഇന്ത്യയുടെ 223-ാം താരമായി ദീപക് ചഹർ ടീമിലെത്തി. ഭുവനേശ്വർ കുമാറും ജസ്പ്രീത് ബൂമ്രയും ശിഖർ ധവാനും അവസാന ഇലവനിൽ ഇല്ല.
അതേസമയം, മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു.
Here's our Playing XI for the game. Deepak Chahar makes his ODI debut for #TeamIndia.#INDvAFG pic.twitter.com/82vVKQB5PG
— BCCI (@BCCI) September 25, 2018