ഇന്ത്യക്ക് സമനിലക്കുരുക്കിട്ട് അഫ്ഗാന്‍
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യക്ക് സമനിലക്കുരുക്കിട്ട് അഫ്ഗാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2018, 07:31 am IST
FacebookTwitterWhatsAppTelegram

ദുബായ്: ഏഷ്യാ കപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയെ സമനിലയില്‍ പിടിച്ച് കെട്ടി അഫ്ഗാനിസ്ഥാന്റെ മടക്കം. അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് അഫ്ഗാന്റെ സമനില നേട്ടം. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 50 ഓവറില്‍ എട്ടിന് 252. ഇന്ത്യ-49.5 ഓവറില്‍ 252നു പുറത്ത്. ഓപ്പണര്‍ മുഹമ്മദ് ഷഹ്‌സാദിന്റെ സെഞ്ചുറിയാണ്(124) അഫ്ഗാന്‍ ഇന്നിംഗ്‌സിന് കരുത്തായത്.

253 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 21 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 128 റണ്‍സെടുത്ത ശേഷമാണ് തകര്‍ച്ചയിലേക്ക് വീണത്. കെ.എല്‍. രാഹുലും (60) അമ്പാട്ടി റായുഡു(57)വും മികച്ച പ്രകടനം നടത്തിയപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമാകുമെന്ന് പ്രതീക്ഷ ഉയര്‍ന്നു. 17ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. റായിഡു പുറത്തായതിന് പിന്നാലെയെത്തിയ ദിനേശ് കാര്‍ത്തിക് 44 റണ്‍സുമായി ഓപ്പണര്‍മാര്‍ക്ക് പിന്തുണ നല്‍കി. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും മാറി മറിയുകയായിരുന്നു.

നായകന്‍ ധോണിയും മനീഷ് പാണ്ഡെയും കേദാര്‍ യാദവും വേഗത്തില്‍ പുറത്തായി. ധോണിയും പാണ്ഡെയും എട്ട് റണ്‍സ് വീതം മാത്രമാണ് എടുത്തത്. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ (25) ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും റാഷിദ് ഖാന്റെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ നജിബുല്ല സദ്രാന്റെ കയ്യിലൊതുങ്ങി.

ടോസ് നേടി ആദ്യമിറങ്ങിയ അഫ്ഗാനിസ്ഥാന്‍ തുടക്കം മുതല്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. അഫ്ഗാന്റെ ഷഹ്‌സാദ് പത്താം ഓവറില്‍ അര്‍ധ സെഞ്ചുറി തികച്ചു. അഞ്ച് റണ്‍സെടുത്ത അഹ്മദി 13ാം ഓവറില്‍ പുറത്താകുമ്പോള്‍ അഫ്ഗാന്‍ 65 റണ്‍സിലെത്തിയിരുന്നു. ഒടുവില്‍ ഷഹ്‌സാദ് 88 പന്തുകളില്‍ സെഞ്ചുറിയും തികച്ചു. ഏകദിനത്തിലെ ഷഹ്‌സാദിന്റെ അഞ്ചാം സെഞ്ചുറിയാണിത്. കേദാര്‍ ജാദവിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ ലോങ് ഓഫില്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് സമ്മാനിച്ചാണ് ഒടുവില്‍ ഷഹ്‌സാദ് വീണത്.

പിന്നീട് മുഹമ്മദ് നബിയും റണ്‍സ് നേടിത്തുടങ്ങിയതോടെ 44 ഓവറില്‍ ആറു വിക്കറ്റിന് 226 റണ്‍സ് എന്ന സ്‌കോറില്‍ അഫ്ഗാനിസ്ഥാന്‍ എത്തിയതാണ്. എന്നാല്‍ നബിയെ മടക്കിയ ഖലീല്‍ അഹമ്മദ് കളി ഇന്ത്യയ്‌ക്ക് അനുകൂലമാക്കി. അവസാന ഓവറുകളില്‍ റാഷിദ് ഖാന് റണ്‍സ് നേടാനാകാതെ വന്നതോടെ അഫ്ഗാന്‍ സ്‌കോര്‍ 252ല്‍ അവസാനിച്ചു.

ShareTweetSendShare

More News from this section

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

Latest News

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies