ഹൈദരാബാദ്: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും പി.കശ്യപും വിവാഹിതരാകുന്നു. പത്തു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം. ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. ഡിസംബര്‍ 21ന് വിവാഹ സത്കാരം നടത്തും.
ഗോപീചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വച്ച് 2005ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അടുത്ത സുഹൃദ് വലയത്തിനുള്ളില്‍ ഈ പ്രണയത്തെ സൈനയും കശ്യപും രഹസ്യമാക്കി വക്കുകയായിരുന്നു.
28കാരിയായ സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പിലെ വെള്ളിയുമെല്ലാം എടുത്തു പറയേണ്ട നേട്ടങ്ങളാണ്. 32കാരനായ കശ്യപ് 2013ല്‍ ലോകറാങ്കില്‍ ആറാം സ്ഥാനത്ത് വരെ എത്തിയിട്ടുണ്ട്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.