കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ സമരം ഹൈക്കോടതി വിലക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് സമരം സ്റ്റേ ചെയ്തത്. അവശ്യ സർവീസ് ആണെന്ന് പരിഗണിക്കണമെന്ന് യൂണിയനുകളോട് ഹൈക്കോടതി നിർദ്ദേശിച്ചു. അടുത്തമാസം രണ്ടുമുതലാണ് യൂണിയനുകൾ സമരം പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, പണിമുടക്ക് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടി വിധിക്കെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. വ്യവസ്ഥാപിത മാർഗത്തിലൂടെ തന്നെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. അതിനാൽ തന്നെ പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
എന്നാൽ സമരത്തിന് ആഹ്വാനം ചെയ്ത ട്രേഡ് യൂണിയനുകൾ തന്നെയാണ് അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതെന്ന് ബിഎംഎസ് ആരോപിച്ചു.