കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുഡ്ബോൾ അഞ്ചാം സീസണിലേക്ക് കടക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ബ്രാൻഡ് അംബാസിഡർ. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ.
കൊച്ചിയിൽ നടന്ന ചടങ്ങിലാണ് മോഹൻലാലിനെ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. ചടങ്ങിൽ ഈ സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജെഴ്സിയും കിറ്റും മോഹൻലാൽ പുറത്തിറക്കി.
കഴിഞ്ഞ സീസണിൽ നിവിൻ പോളിയായിരുന്നു ബ്രാൻഡ് അംബാസിഡർ.