കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇറങ്ങുന്നത് ക്ലബ്ബിനുവേണ്ടിയല്ല, മറിച്ച് നാടിനുവേണ്ടിയാണെന്ന് ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഡേവിഡ് ജയിംസ്. ടീം അംഗങ്ങൾ എല്ലാവരും അത് ഉൾക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായി എല്ലാവരും ചെയ്യുന്നത്, വിദേശകളിക്കാർക്കായി പോയി, അതിനിടയിൽ നമ്മുടെ സ്വന്തം കളിക്കാരെ തിരുകുക എന്നതാണ്. പക്ഷെ ഞങ്ങൾ നാട്ടിലെ മികച്ച കളിക്കാരെ തിരഞ്ഞെടുത്തു. കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി തിരഞ്ഞെടുക്കുന്ന കളിക്കാർ അനുയോജ്യരാവുക എന്നതാണ് വളരെ പ്രധാനം എന്നാണ് എനിക്ക് തോന്നുന്നത്.
ഞാൻ കളിക്കാരോട് പറഞ്ഞത്, നിങ്ങൾ ഒരു ക്ലബിന് വേണ്ടി കരാർ ഒപ്പിടുക എന്നതല്ല ചെയ്യുന്നത്, മറിച്ചു ഒരു പ്രദേശത്തെ തന്നെ പ്രതിനിധീകരിക്കുക ആണ് എന്നാണ്. എല്ലാവരും അത് ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ടെന്നുംജയിംസ് പറഞ്ഞു.