കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടക്കം. ചിരവൈരികളായ എടികെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. 77-ാം മിനിറ്റിൽ മാറ്റെജ് പോപ്ലട്നിക്കും 86-ാം മിനിറ്റിൽ സ്ലാവിസ്ലാ സ്റ്റോജനോവിക്കുമാണ് ഗോൾ നേടിയത്.
കൊൽക്കത്തയിൽ ആദ്യമായാണ് എടികെയെ ബ്ലാസ്റ്റേഴ്സ് തോൽപ്പിക്കുന്നത്.
അണ്ടര്‍ 17 ലോകകപ്പില്‍ തിളങ്ങിയ കൗമാര ഗോള്‍കീപ്പര്‍ ധീരജ് സിങ്ങാണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വലകാത്തത്. ധീരജിന്റെ ഐ.എസ്.എല്‍ അരങ്ങേറ്റം കൂടിയാണിത്.