കൊച്ചി: സാൾട്ട് ലേക്കിൽ എടികെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മഞ്ഞപ്പടയ്‌ക്ക് ആശംസകളുമായി ടീമിന്റെ ഗുഡ് വിൽ അംബാസിഡർ മോഹൻലാൽ ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ ടീമിന് ആശംസകളുമായി എത്തിയത്.
https://www.facebook.com/ActorMohanlal/photos/a.367995736589462/1910386309017056/?type=3&__xts__%5B0%5D=68.ARCVKkBdeGbY6RF57ESed8_CHAqKpzDIuTA0TNwz6nP5ftIljPLT26RzKZJMHUVJcIxNWLSMvvOdcYjpqXzWgpx8UKO_Y3N1HHWwg_28aWQ3ZQT978Ba-VzzukQiXAkQwVFnjZB098gHyCLlXWA-M42ELQ86l5hJ7VHeZmEvXNXmanrVZ30pyw&__tn__=-R
കൊൽക്കത്തയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‍സ് തകർത്തത്.മഞ്ഞപ്പടയ്‌ക്കായി 77-ാം മിനിട്ടിൽ മാറ്റെജ് പോപ്ലാനിക്കും 86-ാം മിനിട്ടിൽ സ്റ്റെജനോവിക്കുമാണ് ഗോൾ നേടിയത്.കൊൽക്കത്തയിൽ ആദ്യമായാണ് എടികെയെ ബ്ലാസ്റ്‍റേഴ്‍സ് തോൽപ്പിക്കുന്നത്.
കൊൽക്കത്തൻ മണ്ണിലെ കടങ്ങൾ ബ്ലാസ്റ്റേഴ്‍സ് വീട്ടി. അതും രണ്ട് സീസൺ മുൻപ് ബ്ലാസ്റ്റേഴ്‍സിന്‍റെ പടക്കോപ്പുകൾക്ക് മൂർച്ച കൂട്ടിയ സ്റ്റീവ് കോപ്പലിനെ സാക്ഷിയാക്കി. സാൾട്ട്‍ലേക്കിൽ ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്‍സിന്‍റെ കളിച്ചെപ്പ് തുറന്നത് സി കെ വിനീതിനെ പകരക്കാരുടെ നിരയിലാക്കി. ആദ്യ പകുതി ആക്രമിച്ച് കളിച്ചെങ്കിലും ഗോൾരഹിതം. അതിവേഗ മുന്നേറ്റങ്ങളുമായി കൊൽക്കത്തൻ പ്രതിരോധത്തെ കീറിമുറിച്ച ബ്ലാസ്റ്റേഴ്‍സ് , ഗോൾ മുഖം ആദ്യം തുറന്നത് മാറ്റെജ് പോപ്ലാനിക്കിലൂടെ.
പത്ത് മിനിട്ടിനിട്ടുള്ളിൽ ലീഡ് ഉയർത്തിയത് സെർബിയൻ താരം സ്റ്റോജനോവിക്ക്. ആദ്യമായാണ് ബ്ലാസ്റ്റേഴ്‍സ് കൊൽക്കത്തൻ മണ്ണിൽ എടികെയെ തോൽപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‍സിന്‍റെ അടുത്ത മത്സരം ഒക്ടോബർ രണ്ടിന് കൊച്ചിയിലാണ്. സീസണിലെ ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്‍റി എഫ് സിയാണ് എതിരാളി.















