ബംഗളൂരു: സ്വന്തം തട്ടകത്തിൽ നടന്ന ഐഎസ്എൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയ്ക്ക് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തിയത്.
വെനസ്വേലിയൻ താരം മിക്കുവാണ് ബംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്. നാൽപ്പത്തിയൊന്നാം മിനിറ്റിലായിരുന്നു ബെഗളൂരുവിന്റ വിജയഗോൾ. ഒരു മത്സരത്തിൽ നിന്ന് മൂന്ന് പോയിന്റുമായി ബംഗളൂരു കേരളാ ബ്ലാസ്റ്റേഴ്സിന് ഒപ്പമെത്തി.
കഴിഞ്ഞ സീസണിൽ ബംഗളൂരുവിനെ തോൽപ്പിച്ചാണ് ചെന്നൈയിൻ കിരീടം നേടിയത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ഗോവയെ നേരിടും. രാത്രി 7.30ന് ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത് ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം.