പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ ബ്രൂവറീസിന് സർക്കാർ അനുമതി നൽകിയ മേഖലയിൽ ഭൂഗർഭ ജല വിധാനം വളരെ താഴെ. പതിനഞ്ചോളം കുഴൽ കിണറുകൾ വെളളമില്ലാത്തതിനെ തുടർന്ന് മൂടിയതായി ജനങ്ങൾ. നിലവിൽ കുടിവെള്ളം ഉള്ളത് ഒരു കിണറിൽ മാത്രം.
എലപ്പുള്ളി വില്ലേജിൽ സർവ്വേ നമ്പർ 101/1, 2 125/8 എന്നീ സ്ഥലങ്ങളിലായി 9 ഏക്കർ സ്ഥലത്താണ് അപ്പോളോ ഡിസ്റ്റലറീസ് ആന്റ് ബ്രൂവറീസ് എന്ന സ്ഥാപത്തിന് ബിയർ കമ്പനി തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്, എന്നാൽ കടുത്ത ജലക്ഷാമം നിൽക്കുന്നതിനാൽ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപ്പിച്ച സ്ഥലത്ത് ജനങ്ങൾ കുടിവെള്ളത്തിനായി വളരെ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്, പതിനഞ്ചോളം കുഴൽക്കിണറുകൾ വെള്ളമില്ലാതെ മുടി.
പ്രദേശത്തെ കിണറുകളുടെ സ്ഥിതിയും സമാനമാണ്, പെപ്സി പോലുള്ള കമ്പനികൾ വലിയ ദൂരത്തിലല്ലാതെ പ്രവർത്തിക്കുന്നുമുണ്ട്. അതിനിടയിലാണ് പ്രതിവർഷം 5 ലക്ഷം ഹെക്ടാ ലിറ്റർബീയർ ഉൽപാദിപ്പിക്കാൻ സ്വകാര്യ കമ്പിനിക്ക് സർക്കാർ അനുവാദം നൽകിയിരിക്കുന്നത്.