ഗുവാഹത്തി: ഐഎസ്എല്ലിൽ എഫ് സി ഗോവയെ സമനിലയിൽ കുരുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
എട്ടാം മിനുറ്റിൽ യുറുഗ്വെ താരം ഫെഡറികോ ഗാലഗോയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. 14-ാം മിനുറ്റിൽ ഫെറാൻ കുറാമിനാസിലൂടെ ഗോവ ഗോൾ മടക്കി. 38-ാം മിനുറ്റിൽ ഫെറാന്റെ ഇരട്ട ഗോൾ ഗോവയെ മുന്നിലെത്തിച്ചു.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ഗോവയ്ക്കെതിരെ 53-ാം മിനുറ്റിൽ നൈജിയിരിയൻ താരം ബാർത്തലോമേവ് ഒഗ്ബച്ചെ നോർത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു.