യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. സിഎസ്കെ മോസ്കോ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയലിനെ അട്ടിമറിച്ചത്. കളിയുടെ രണ്ടാം മിനിട്ടിൽ വ്ലാസിച്ചാണ് ഗോൾ നേടിയത്.
ഗോളി അകിൻഫീവിന് ചുവപ്പ് കാർഡ് ലഭിച്ചതിനാൽ പത്ത് പേരുമായാണ് സിഎസ്കെ മത്സരം പൂർത്തിയാക്കിയത്.
മറ്റ് മത്സരങ്ങളിൽ യുവന്റസ് സ്വിസ് ക്ലബ് യംഗ് ബോയ്സിനെയും കരുത്തരായ മാഞ്ചെസ്റ്റർ സിറ്റി ജർമ്മൻ ക്ലബ് ഹോഫനെമിനെയും കീഴടക്കി. അതേസമയം,മാഞ്ചെസ്റ്റർ യുണൈറ്റഡിനെ സ്പാനിഷ് ക്ലബ് വലൻസിയ ഗോൾരഹിത സമനിലയിൽ തളച്ചു.