കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഈ സീസണിലെ ആദ്യ ഹോം മാച്ചിന് കേരള ബ്ളാസ്റ്റേഴ്സ് ഇറങ്ങുന്നു. കഴിഞ്ഞ മത്സരത്തിലിറങ്ങിയ അതേ ടീമുമായാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ ഇറങ്ങുന്നത്.
മഴ മാറി മാനം തെളിഞ്ഞതോടെ ആവേശത്തിലാണ് ആരാധകർ. ആദ്യ മത്സരത്തിൽ കൊൽക്കത്തയെ രണ്ട് ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഡേവിഡ് ജെയിംസും സംഘവും ഇറങ്ങുന്നത്.
എന്നാല്‍ ആദ്യമത്സരത്തില്‍ ജംഷഡ്പൂരിനോടേറ്റ വലിയ തോല്‍വിയില്‍ നിന്ന് കരകയറാന്‍ മുംബൈ സിറ്റിയ്ക്ക് ജയിച്ചേ മതിയാകൂ.