ഷാർജ എമിറേറ്റിലെ വിവിധ മസ്ജിദുകൾക്ക് സമീപത്തായി ഏകദേശം 60 ലക്ഷം ദിർഹം ചെലവിൽ 300 പാർക്കിങ് സ്ഥലങ്ങൾ നിർമിക്കുമെന്ന് ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ.) അറിയിച്ചു.1.4 കോടി ദിർഹം ചെലവിൽ 1,029 പാർക്കിങ് സ്ഥലങ്ങൾ ഇതിനകം ഒരുക്കിയതായി ഗതാഗതവകുപ്പിലെ റോഡ് പദ്ധതികളുടെ ഡയറക്ടർ ഫാത്തിമ അൽ കെറ്റ്ബി പറഞ്ഞു. ഈ വർഷം അവസാനത്തോടെ പൂർത്തിയാവുംവിധമാണ് പദ്ധതി പുരോഗമിക്കുന്നത്.