ധാക്ക: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ശ്രീലങ്കയെ 144 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ഇന്നിംഗ്സ് 160 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹർഷ് ത്യാഗി 6 വിക്കറ്റ് നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ യുവനിര മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 304 റൺസ് എടുത്തത്. ഓപ്പണർമാരായ യശ്വസി ജസ്വാൾ 85 ഉം അനുജ് റാവത്ത് 57 ഉം റൺസ് എടുത്തു. മലയാളി താരം ദേവദത്ത് പടിക്കൽ 31 റൺസ് എടുത്തു പുറത്തായി. നായകൻ സിമ്രാൻ സിംഗ് 65 ഉം ആയുഷ് ബദോനി 52 ഉം റൺസുമായി പുറത്താകാതെ നിന്നു.