പൂഞ്ച്: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന് പ്രകോപനം. കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് നടത്തിയ വെടിവപ്പില്‍ സൈനികന് പരിക്കേറ്റു. പൂഞ്ചിലെ കൃഷ്ണഘട്ടിലാണ് ആക്രമണമുണ്ടായത്.
അതേസമയം ഹന്ദ്വാരയില് സുരക്ഷസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും പാക് നിര്‍മിത കറന്‍സികളും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഏത് ഭീകര സംഘടനയില്‍ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഷോപ്പിയാനില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരര്‍ക്കായി ഇവിടെ തിരച്ചില്‍ നടത്തുന്നുണ്ട്.