സിഡ്നി: പ്രൊഫഷണൽ ഫുട്ബോളിൽ ഇരട്ടഗോളുമായി അരങ്ങേറ്റം കുറിച്ച് ജമൈക്കൻ സ്പ്രിന്റ് സൂപ്പർ സ്റ്റാർ ഉസൈൻ ബോൾട്ട്. ഓസ്ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറീനേഴ്സിനായി ബൂട്ട് കെട്ടിയ ബോൾട്ട് മകാർതൂർ സൗത്ത് വെസ്റ്റ് യുണൈറ്റഡിനെതിരെയാണ് ഗോൾ നേടിയത്.
മത്സരത്തിന്റെ 57, 68 മിനുറ്റുകളിലായിരുന്നു ബോൾട്ട് ഗോൾ നേടിയത്. സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സെൻട്രൽ കോസ്റ്റ് മറീനേഴ്സ് ജയം നേടിയത്. ഒളിംപിക്സിൽ എട്ട് സ്വർണം നേടിയ വേഗരാജാവ് 2017 ലാണ് അത്ലറ്റിക്സിൽ നിന്നും വിരമിച്ചത്.