ന്യൂഡല്‍ഹി: വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂട്യൂബിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ലോകവ്യാപകമായി തടസം നേരിട്ടിരുന്നു. തകരാറുള്ളതിനാല്‍ വീഡിയോകള്‍ കാണുവാനും, അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാനും കഴിഞ്ഞിരുന്നില്ല. സൈറ്റ് തകരാറിലാണ് എന്ന കാണിച്ചുകൊണ്ടുള്ള സന്ദേശമാണ് ഉപഭോക്താവിന് കാണാന്‍ സാധിച്ചിരുന്നത്. യൂട്യൂബിന് പുറമെ യൂട്യൂബ് ടിവി, യൂട്യൂബ് മ്യൂസിക് എന്നിവക്കും തടസം നേരിട്ടിരുന്നു.
YouTube faces global outage, users post screenshots of internal error 500 message. pic.twitter.com/KLAfzjFoqr
— ANI (@ANI) October 17, 2018
പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും. ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും യൂട്യൂബ് ഔദ്യോഗികമായി അറിയിച്ചിരുന്നു. രണ്ടര മണിക്കൂറോളം തടസം നേരിട്ട ശേഷം യൂട്യൂബ് തകരാര്‍ പരിഹരിക്കപ്പെട്ടു.
We're back! Thanks for all of your patience. If you continue to experience issues, please let us know: YouTube https://t.co/7nYtA5eO07
— ANI (@ANI) October 17, 2018
ലോകത്തിലെ ഏറ്റവും പ്രശസ്തമായ വീഡിയോ സെര്‍ച്ച് എഞ്ചിനാണ് യൂട്യൂബ്.