ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചു. മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഏത് തീവ്രവാദ സംഘടനയില്‍ പെട്ടവരാണെന്ന് വിവരം ലഭിച്ചിട്ടില്ല. ഇവിടുത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതായും പൊലീസ് പറഞ്ഞു.
Jammu & Kashmir: Three terrorists have been eliminated and one Jammu & Kashmir police personnel has lost his life: Imitiyaz Ismail Parray, SSP, Srinagar (Visuals deferred by unspecified time) pic.twitter.com/fj9Jn8dTuN
— ANI (@ANI) October 17, 2018