കേരളത്തില്‍ വ്യാപകമായി കറികളില്‍ പ്രത്യേകിച്ചും മീന്‍കറികളില്‍ ഉപയോഗിച്ചു വരുന്ന പുളിയാണിത്. ഗാര്‍സിനിയ എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഇത് പിണംപുളി, മീന്രുളി, പെരുംപുളി, മരപ്പുളി തുടങ്ങിയ പേരുളില്‍ അറിയപ്പെടുന്നു. ഇതിന്റെ മാംസളമായ ഭാഗം അടര്‍ത്തി എടുത്ത് ഉണക്കി ആണ് കറികള്ക്കുപയോഗിക്കുന്നത്.
കറികളില്‍ ഉപയോഗിക്കുന്നതു കൂടാതെ ആയുര്‍വേദത്തില്‍ കഫം, അതിസാരം, വാതം തുടങ്ങിയ അസുഖങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ഔഷധങ്ങള്‍ക്കും ചേരുവയായി ഉപയോഗിക്കുന്നു.
ഇതുകൂടാതെ ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഔഷധങ്ങളിലും ഇത് ഉപയോഗിക്കുന്നു. പുളിലേഹ്യത്തിലെയും ഒരു പ്രധാന ചേരുവയാണ് കുടംപുളി. സംസ്കൃതത്തില്‍ വൃക്ഷാമ്ലം എന്നും വിശേഷിപ്പിച്ചിരിക്കുന്നു.
മൂപ്പെത്തി മഞ്ഞനിറമായ കായകള്‍ കഴുകി തോടുകള്‍ വേര്‍തിരിച്ച് നല്ല വെയില് ഉണക്കണം. ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്താല്‍ ദീര്‍ഘകാലം കേടുകൂടാതിരിക്കും.
ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം നിലനിറുത്താനും കുടംപുളി സഹായിക്കുമെന്നതിനാല്‍ നിത്യേന കറികളില്‍ ഉപയോഗിക്കാം. ആയുര്‍വേദമരുന്നു സേവിക്കുന്നവര്‍ക്ക് വാളം പുളി വര്‍ജ്യം ആണെങ്കിലും കുടംപുളി ധാരാളമായി ഉപയോഗിക്കാവുന്നതാണ്.