റാസ് അൽ ഖൈമയിൽ ഇന്ന് രാവിലെ കനത്ത മഴയോടൊപ്പം ആലിപ്പഴവർഷമുമുണ്ടായി. വടക്ക് കിഴക്കൻ പ്രവശ്യകളിൽ ശനിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണി മുതൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും വലിയ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. മിർദിഫ്, ഹത്ത, അൽ ഫഖ, മാസ്യാദ് എന്നിവിടങ്ങളിലും കാര്യമായ മഴ ലഭിച്ചു.വരും ദിവസങ്ങളിലും യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പകലും രാത്രിയും അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞിരിക്കും. കടൽ പ്രക്ഷുബ്ധമാവുമെന്നും മുന്നറിയിപ്പുണ്ട്.യു.എ.ഇയുടെ പല ഭാഗങ്ങളിലായി പെയ്യുന്ന മഴയിൽ റോഡുകളുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ ജാഗ്രതപാലിക്കണമെന്നും സുരക്ഷ നോക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ച മഴയിൽ യു.എ.ഇയിലെ ജലസംഭരണികൾ നിറഞ്ഞു. യു.എ.ഇ ഊർജ്ജ, വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കിഴക്കൻ പ്രവിശ്യകളിലെ ഡാമുകളിൽ 1,581,350 ഘന മീറ്റർ വെള്ളമാണ് ലഭിച്ചത്.