അബുദാബി മലയാളി സമാജം മഫ്രക്ക് ആശുപത്രിയുടെ സഹകരണത്തോടെ ‘മെഡിഫെസ്റ്റ്’ എന്ന പേരിൽ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുന്നു.ഒക്ടോബർ 26ന് ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ പ്രഷർ, ഷുഗർ, കൊളട്രോർ, ഇ.സി.ജി എന്നിവ അടങ്ങുന്ന എസ്ക്യൂട്ടീവ് ചെക്കപ്പ്, കൂടാതെ ശിശു രോഗങ്ങൾ , ശ്വാസകോശ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, ഹൃദയരോഗങ്ങൾ,തുടങ്ങിയ വിഭാഗങ്ങളിൽ പ്രഗത്ഭരായ ഡോക്ടേഴ്സ് സൗജന്യമായി പരിശോധിക്കുന്നു. സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ക്യാമ്പിൽമാമോഗ്രാം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
—