ഫ്രെണ്ട്സ് ഓഫ് ഇന്ത്യ യു എ ഇ, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെയാണ് ദീപാവലി ഉത്സവം സംഘടിപ്പിക്കുന്നത്. ഈ മാസം ഇരുപത്താറാം തീയതി വെള്ളിയാഴ്ച ദുബായ്, മുഹൈസിനയിലെ എത്തിസലാത് അക്കാദമി ഗ്രൗണ്ടിൽ ആണ് ഉത്സവാഘോഷങ്ങൾ അരങ്ങേറുന്നത്.ഈ വരുന്ന വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് രംഗോളി മത്സരങ്ങളോടെ ആഘോഷങ്ങൾ ആരംഭിക്കും. “ഇന്ത്യ ഇൻ യു എ ഇ” എന്നതാണ് ഇത്തവണത്തെ രംഗോളി മത്സരത്തിന്റെ പ്രമേയം. തുടർന്ന്, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തനൃത്യങ്ങൾ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അരങ്ങേറും. പ്രശസ്ത ഗായകൻ നരേഷ് അയ്യർ, ബെന്നറ്റ് ആൻഡ് ബാൻഡ് എന്നിവർ അവതരിപ്പിക്കുന്ന സംഗീത നിശയോടെയാണ് പരിപാടികൾ സമാപിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി നിരവധി ഭക്ഷണ ശാലകളും ആഘോഷങ്ങൾ നടക്കുന്ന എത്തിസലാത് അക്കാദമി ഗ്രൗണ്ടിൽ ഉണ്ടാകും. ഭാരതത്തിന്റെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ നൂറ്റന്പതാം ജന്മ വാർഷികവും യു എ ഇ യുടെ രാഷ്ട്ര പിതാവായ ഷെയ്ഖ് സായിദ് ന്റെ നൂറാം ജന്മവാര്ഷികവും ഒരുമിച്ചു വരുന്ന ഈ വേളയിലെ ദീപാവലി ഉത്സവത്തിന് പ്രാധാന്യം ഏറെയാണെന്ന് ആഘോഷങ്ങൾക്ക് ആശംസ അറിയിച്ചു കൊണ്ട് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. മഹാന്മാരായ രണ്ടു നേതാക്കളും സഹിഷ്ണുതയും, സമാധാനവും, ഐക്യവും ജീവിതത്തിൽ ശീലിക്കേണ്ടതിന്റെ പ്രാധാന്യം ലോകത്തെ പഠിപ്പിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനം ടി വി യാണ് ദീപാവലി ഉത്സവം 2018 ന്റെ ദൃശ്യ മാധ്യമ പങ്കാളി