ദുബായ് – പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് ദുബായിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ പിന്തുണ അദ്ദേഹവുമായി ദുബായിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിനിധികൾ അറിയിച്ചു. കേരളത്തിലും ഗൾഫിലുമുള്ള മാധ്യമപ്രവർത്തകർ കേരളത്തിന്റെ പുനർനിർമാണത്തിന് വേണ്ടി ഒരുമയോടെ പ്രവർത്തിക്കുന്നതിൽ അദ്ദേഹം സന്തോഷം അറിയിച്ചു. പ്രതിനിധികളായ എം.സി.എ.നാസർ, ഐപ്പ് വള്ളിക്കാടൻ, സാദിഖ് കാവിൽ, മുഹമ്മദ് തൻവീർ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്
Shins Sebastian