ജംഷഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക്. ജംഷെഡ്പൂർ എഫ് സി -കേരളാ ബ്ലാസ്റ്റേഴ്‍സ് മത്സരം 2-2ന് സമനിലയിൽ കലാശിച്ചു. ആദ്യ പകുതി രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‍സിന്‍റെ തിരിച്ചുവരവ്. ആദ്യപകുതി ഓസ്‍ട്രേലിയൻ സൂപ്പർ താരം ടിം കാഹിലും സുസൈരാജുമാണ് ആതിഥേയർക്കായി ഗോൾ നേടിയത്.
രണ്ടാം പകുതി സ്ലാവിസ്ല സ്റ്റോജനോവിച്ചും മലയാളി താരം സി കെ വിനീതുമാണ് ബ്ലാസ്റ്റേഴ്‍സിനായി ഗോൾ മടക്കിയത്. സീസണിൽ ബ്ലാസ്റ്റേഴ്‍സിന്‍റെ തുടർച്ചയായ മൂന്നാം സമനിലയാണിത്. ആറ് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് നിലയിൽ ഏഴാം സ്ഥാനത്താണ്.















