ചക്കുളത്തുകാവ് പ്രവാസി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം അജ്മാനിൽ നടന്നു. ചക്കുളത്തുകാവ് ക്ഷേത്രത്തിന്റെ മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആയിരുന്നു ചടങ്ങുകൾ. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. നൂറു കണക്കിന് സ്ത്രീകൾ പൊങ്കാല അർപ്പിക്കാനായി എത്തിയിരുന്നു. നിറപറ, ബ്രഹ്മകലശ പൂജ എന്നീ ചടങ്ങുകളും ഉണ്ടായിരുന്നു. ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരികസമ്മേളനം അഭിനേത്രി ആശാ ശരത് ഉത്ഘാടനം ചെയ്തു. ബി ജെ പി വക്താവ് എം എസ് കുമാർ, ജനം ടി വി പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പിള്ളി എന്നിവർ ആശംസകൾ നേർന്നു. ചക്കുളത്തുകാവ് പ്രവാസി സേവാ സമിതിയുടെ പ്രഥമ മാതൃശക്തി പുരസ്കാരം ശില്പ നായർക്കും, പ്രവാസി സേവാ പുരസ്കാരം എൻ ഹരികുമാറിനും സമ്മാനിച്ചു.