കാര്യവട്ടം: മുപ്പത് വർഷത്തിന് ശേഷം തലസ്ഥാന നഗരിയിലെത്തിയ ഏകദിന മത്സരത്തിൽ ഇന്ത്യ ജയിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. കാര്യവട്ടത്ത് ഇന്ത്യ ജയിച്ചെങ്കിലും ധോണിയുടേതടക്കം ബാറ്റിംഗ് വെടിക്കെട്ട് കാണാനാവാത്തതിന്റെ നിരാശയും ആരാധകർ മറച്ചുവെക്കുന്നില്ല.
ഫൈനൽ പ്രതീതി ഉളവാക്കിയ കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യ വമ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ആരാധകർ. എന്നാൽ ധോണിയുടെയും കോഹ് ലിയുടെയും വെടിക്കെട്ട് കാണാനെത്തിയ 38132 കാണികളെ നിരാശരാക്കുന്ന മത്സരമാണ് കാര്യവട്ടത്ത് നടന്നത്. ഈ നിരാശ ആരാധകർ മറച്ചുവെക്കുന്നുമില്ല.
https://youtu.be/nkG_qKOckh8