പൂനെ: ഐഎസ്എല്ലിൽ ജയം തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. പൂനെ സിറ്റി എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. രാത്രി 7.30ന് പൂനെ ഛത്രപതി ശിവജി സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ സമനില നേടാനെ ബ്ലാസ്റ്റേഴ്സിന് സാധിച്ചുള്ളു. അതിനാൽ ജയം മാത്രം ലക്ഷ്യമിട്ടാകും മഞ്ഞപ്പട ഇന്ന് ഇറങ്ങുക. അനസ് എടത്തൊടിക കളിക്കാനിറങ്ങുമെന്നാണ് സൂചന.
ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ തോൽപ്പിചാചയിരുന്നു മഞ്ഞപ്പടയുടെ തുടക്കം എന്നാൽ പിന്നീടങ്ങോട്ട് എല്ലാം സമനിലയിൽ കലാശിച്ചു. കൊച്ചിയിൽ നടന്ന രണ്ട് മത്സരങ്ങളും സമനിലയിലായി. ജംഷഡ്പൂരിനെതിരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സമനില പിടിച്ചത്.