ബെംഗലുരു: കര്‍ണാടകത്തിലെ ലോക്സഭ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മൂന്ന് ലോക്സഭ സീറ്റുകളിലേക്കും രണ്ട് നിയമസഭ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ബല്ലാരി, ശിവമോഗ, മാണ്ഡ്യ, എന്നീ ലോക്സഭ സീറ്റുകളിലും രാമനഗര, ജാംഘണ്ഡി നിയമസഭ സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ്.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് വരെ നീളും. 6450 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്.