ഷാരൂഖ് ഖാന്റെ പുതിയ ചിത്രം സീറോയ്ക്കെതിരെ പരാതി. സിഖ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
സിഖ് മതക്കാരുടെ ചിഹ്നമായ ഘട്ഖ കിര്‍പന്‍ പിടിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ഷാരൂഖാന് നില്ക്കുന്ന പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഇതിനു പിന്നാലെ ആണ് ഡല്‍ഹിയിലെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും ബിജെപി എംഎല്‍എ യുമായ മഞ്ചീന്ദര്‍ സിങ് സിര്‍സ പരാതിയുമായി രംഗത്തെത്തിയത്.
സിഖ് മതാചാര പ്രകാരം അമൃതധാരി മാത്രമേ കിര്‍പാന്‍ ധരിക്കാന്‍ പാടുള്ളൂ. ഡിസംബര്‍ 21 നാണ് സീറോയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.